ഡെങ്കി അടക്കമുള്ള രോഗങ്ങൾ പെരുകുന്നതിനാൽ കോട്ടപ്പുറം സ്റ്റെല്ല മാരിസ് കോളേജ് യൂണിയന്റെ നേതൃത്വത്തിൽ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും ഗ്രൂപ്പുകളായി തിരിഞ്ഞു കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റിയിൽ ഉൾപ്പെട്ട ഏഴാം വാർഡിലെ വീടുകൾ സന്ദർശിച്ചു ബോധവൽകരണം നടത്തുകയും ഡ്രൈ ഡേ ആചരിക്കുകയും ചെയ്തു. കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടറും, സ്റ്റെല്ല മാരിസ് കോളേജിന്റെ ഫൗണ്ടറും മാനേജറുമായ ഫാ. പോൾ തോമസ് കളത്തിലിന്റെ ആശിർവാദ പ്രസംഗത്തോടെ ഭവന സന്ദർശനം തുടങ്ങി. വാർഡ് കൗൺസിലർ ശ്രീ. വി. എം ജോണി അവർകൾ സന്നിഹിതനായിരുന്നു