കോട്ടപ്പുറം കിഡ്സിന്റെ മാനേജ്മെന്റിന് കീഴിലുളള സ്റ്റെല്ല മാരിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി കോളേജും, കിഡ്സ് പ്രൈവറ്റ് ഐ. ടി. ഐ, കോട്ടപ്പുറം സെന്റ്. ആൻസ് സ്കൂൾ, കിഡ്സ് സ്റ്റാഫംഗങ്ങൾ എന്നിവരും സംയുക്തമായ് സംസ്ഥാന സർക്കാരിന്റെ ലഹരി വിമുക്ത ക്യാമ്പയിന്റെ ഭാഗമായി റാലി യും, തെരുവ് നാടകവും, വിവിധ പരിപാടികളും ലഹരി വിരുദ്ധ സത്യപ്രതിജ്ഞ എടുക്കലും, നാടിനെ ലഹരി വിമുക്തമാക്കുന്ന ആവശ്യകതയിൽ ഊന്നി പ്രഗത്ഭർ പങ്കെടുത്തു സംസാരിക്കുകയും ചെയ്തു . പ്രധാനമായും സാമൂഹിക അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടുകൂടി ആണ് ഈ പരിപാടികൾ ആസൂത്രണം ചെയ്തത് . സ്റ്റെല്ല മാരീസ് കോളേജ് ഗ്രൗണ്ടിൽ നിന്നും രാവിലെ 10 മണിക്ക് തുടങ്ങിയ റാലി എൻ എച്ച് 66 ലൂടെ കോട്ടപ്പുറം ടോൾ ജംഗ്ഷൻ വഴി കോട്ടപ്പുറംപ്രധാന കവാടത്തിൽഎത്തിച്ചേരുകയും കൊടുങ്ങല്ലൂർ വാർഡ് കൗൺസിലർ ശ്രീ. വി. എം. ജോണി റാലി സ്വീകരിക്കുകയും സെന്റ് ആൻസ് സ്കൂൾ വിദ്യാർത്ഥികളോടൊപ്പം സെൻ്റ് മൈക്കിൾസ് കത്തിഡ്രൽ വചന കൂടാരത്തിൽ റാലി അവസാനിക്കുകയും ചെയ്തു . ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ്സിന് ഇരിങ്ങാലക്കുട എസ് ഐ ശ്രീ.സുധാകരൻ സാർ,( ജനമൈത്രി പോലീസ്, മാള ) നേതൃത്വം നൽകി. സ്റ്റെല്ല മാരിസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സോമശേഖരൻ ഉണ്ണി, കിഡ്സ് ഡയറക്ടർ ഫാ. പോൾ തോമസ് കളത്തിൽ, അസി. ഡയറക്ടർ ഫാ. വർഗീസ് കാട്ടാശ്ശേരി, ഫാ. ജോജോ പയ്യപ്പിള്ളി, സെൻറ് മൈക്കിൾസ് കത്തീഡ്രൽ വികാരി ഫാ. ജാക്സൻ വലിയ പറമ്പിൽ, സെൻറ് ആൻസ് സ്ക്കൂൾ ഹെഡ്മിസ്ട്രസ് സി. സെൽവിൻ, സി. ഡെയ്സി, അദ്ധ്യാപകർ, വിദ്യാർത്ഥികൾ, കിഡ്സ് ഇന്റേൺഷിപ് വിദ്യാർത്ഥികൾ തുടങ്ങി ആയിരത്തോളം പേർ പങ്കെടുത്തു.
എന്ന്,
ഫാ. പോൾ തോമസ് കളത്തിൽ, ഡയറക്ടർ
കിഡ്സ് കോട്ടപ്പുറം