2023-24 ലേക്ക് ഡിഗ്രി അഡ്മിഷൻ എടുത്ത കുട്ടികളെ ഔപചാരികമായി സ്വീകരിക്കുന്ന ചടങ്ങ് സ്റ്റെല്ല മേരിസ് കോളേജ് യൂണിയന്റെ നേതൃത്വത്തിൽ 07/08/23 ഇൽ കോളേജിൽ വച്ച് നടന്നു. സ്ഥാപക മാനേജറും കിഡ്സ് ന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ബഹു.ഫാദർ പോൾ തോമസ് കളത്തിൽ ഉദ്ഘാ ടനകർമ്മം നിർവ്വഹിച്ചു. സ്റ്റെല്ല മേരിസ് കോളേജ് സിഇഒ പ്രൊഫ. ഡോ. പി കെ സോമശേഖരൻ ഉണ്ണി, പ്രിൻസിപ്പൽ ഡോ.. വിമല പി, അക്വാകൾച്ചർ വിഭാഗം അദ്ധ്യാപിക മിസ്സ്. പ്രീതി, യൂണിയൻ ചെയർ പേഴ്സൺ എന്നിവർ ആശംസകൾ നേർന്നു. യോഗത്തിന് ശേഷം വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.